സേവനങ്ങൾക്ക് ലഭിച്ച പ്രതിഫലവും, ഭക്ഷ്യ കിറ്റും കോവിഡ് രോഗികൾക്ക് നൽകി ആർ ആർ ടി വളണ്ടിയർമാർ മാതൃക തീർത്തു.

സേവനങ്ങൾക്ക് ലഭിച്ച പ്രതിഫലവും, ഭക്ഷ്യ കിറ്റും കോവിഡ് രോഗികൾക്ക് നൽകി ആർ ആർ ടി വളണ്ടിയർമാർ മാതൃക തീർത്തു.

വളാഞ്ചേരി: സേവന പാതയിൽ സജീവമായി നിൽക്കുമ്പോഴും കാരുണ്യ പ്രവർത്തനങ്ങളിലും പുതിയ മാതൃക തീർക്കുകയാണ് ആർ ആർ ടി വളണ്ടിയർമാർ. ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരിലെ 6, 7 വാർഡുകളിലെ ആർ ആർ ടി വളണ്ടിയർമാരായ
മുജീബ്കെ.പി,ഫൈസൽ പി.പി,അംജദ്,ഹംസ. ടിഎൻ,
അഷ്റഫ് ടി. ടി,ആഷിഖ് ടി. ടി
, കുഞ്ഞിമുഹമ്മദ്.എം
ഇനാസ്. ടി.ടി എന്നിവരാണ്
ഈ കോവിഡ് കാലത്ത് നന്മയുടെ പുത്തൻ മാതൃക തീർത്തത്.സന്നദ്ധ സേവകരായ വളണ്ടിയർ മാർക്ക് ഇരിമ്പിളിയം പഞ്ചായത്ത് നൽകിയ തുക മുഴുവനായും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ജില്ലാ പഞ്ചായമെമ്പർ എ പി സബാഹ് നൽകിയ ഭക്ഷൃകിറ്റുകൾ പ്രദേശത്തെ കോവിഡ് രോഗികൾക്കും വിതരണം ചെയ്തു.പുറമണ്ണൂർ തൊട്ടിലാക്കൽ പാലത്തിന് സമീപം വെച്ച് നടന്ന ചടങ്ങിൽ
വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ വി.ടി.അമീറും ഏഴാം വാർഡ് മെമ്പർ ജസീന.കെ.പിയും ചേർന്ന് ആർ.ആർ.ടി വളണ്ടിയർമാരിൽ നിന്നും തുകഏറ്റുവാങ്ങി.
കോവിഡ് പ്രതിസന്ധി കാലത്ത് മുഴുവൻ സമയവും എല്ലാ രീതിയിലും സേവന പ്രവർത്തനങ്ങളിൽ സജീവമാണ് ഈ യുവാക്കൾ.കോവിഡ് രോഗികൾക്കും അല്ലാത്തവർക്കും മരുന്നും ഭക്ഷണവും എത്തിക്കുക, വീടുകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുക, രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കുക, കോവിഡ് വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും ഈ യുവാക്കൾ മുൻപന്തിയിലുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *