കിണറ്റിൽ വീണ പൂച്ചകുട്ടിയെ ജീവനോടെരക്ഷപ്പെടുത്തി പോലീസ് വളണ്ടിയർമാർ

കിണറ്റിൽ വീണ പൂച്ചകുട്ടിയെ ജീവനോടെരക്ഷപ്പെടുത്തി പോലീസ് വളണ്ടിയർമാർ

പ്രേമനാഥൻ, താനൂർ

താനൂർ: കിണറ്റിൽ വീണ പൂച്ചകുട്ടിയെ ജീവനോടെരക്ഷപ്പെടുത്തി പോലീസ് വളണ്ടിയർമാർ, ഒഴൂർ കോട്ടുവാല പീടിക പനങ്ങാട്ടിൽ സുഭദ്രയുടെ വീട്ടുകിണറ്റിൽ നിന്നാണ് പൂച്ചകുട്ടിയെരക്ഷിച്ചത്, കിണറ്റിനു ചുറ്റും തള്ള പൂച്ച ഓടുന്നത് ശ്രദ്ധയിൽപ്പെട്ടവീട്ടുക്കാർ കിണറ്റിൽ നോക്കിയപ്പോൾ ചെറിയ പൊത്തിൽ പൂച്ച കുട്ടിയെ കണ്ടത്തുകയായിരുന്നു, ഉടൻ തന്നെ താനൂർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് വളണ്ടിയർമാരായ സലാം, ഷെഫീഖ്ബാബു, സവാദ് ,നൗഫൽ എന്നിവർ സംഭവസ്ഥലത്തെത്തി കിണറ്റിൽ ഇറങ്ങി പൂച്ച കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു, കടലിലടക്കം നിരവധി രക്ഷ പ്രവർത്തനം നടത്തിയ പോലീസ് വളണ്ടിയർമാരായ യുവാക്കൾ പഴകിയ കിണറ്റിൽ മണിക്കൂറുകളോളം ശ്രമിച്ചിട്ടാണ് പൂച്ച കുട്ടിയെ കിണറ്റിൽനിന്നും മുകളിൽ എത്തിച്ചത് ,കിണറ്റിൽ നിന്നും ജീവനോടെ രക്ഷപ്പെടുത്തിയത് പൂച്ചകുട്ടിയെയാണങ്കിലും വീട്ടുക്കാരും പ്രദേശത്ത് കൂടിയ നൂറ് കണക്കിന് നാട്ടുക്കാരും വളണ്ടിയർമാരെ പ്രശംസിച്ചു,

Share

Leave a Reply

Your email address will not be published. Required fields are marked *