ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോൺ നൽകി മാതൃകയായി സാന്ത്വനം കുത്ത്കല്ല്

ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോൺ നൽകി മാതൃകയായി സാന്ത്വനം കുത്ത്കല്ല്

തിരൂർ:തിരുന്നാവായ ചേരുലാൽ ഹയർ സെകണ്ടറിസ്കൂളിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികൾക്ക് ആവശ്യമായ മൊബൈൽഫോൺ നൽകുന്ന പ്രവർത്തനത്തിലേക്ക് ആദ്യ പങ്കാളിത്തം വഹിച്ച് എസ് വൈ എസ് സാന്ത്വനം കുത്ത്കല്ല് മൊബൈൽഫോൺ കൈമാറി മാതൃകയായി….

ചേരുരാൽ ഹയർ സെക്കണ്ടറിസ്കൂൾ ഹെഡ്മസ്റ്റർ ആപറമ്പിൽ ഹുസൈൻ മാഷ്, പി ടി എ പ്രസിഡൻറ് ഹാരിസ് പുത്തനത്താണി എന്നിവർക്ക് എസ് വൈ എസ് സാന്ത്വനം കുത്ത് കല്ല് ചെയർമാൻ മുസ ഹാജി,റൈസ്ബാങ്ക് ചെയർമാൻ കുന്നത്ത് ബക്കർ ഹാജി
കൂത്ത്കല്ല് സാന്ത്വനം കൺവീനർ വെട്ടൻ മമ്മി, സമീറലി കാലൊടി എന്നിവർ ചേർന്ന് മൊബൈൽ ഫോൺ കൈമാറി.

വീണ്ടുമൊരു ഓൺലൈൻ പഠനത്തിന്റെ പുതിയ അധ്യയനവർഷം ആരംഭിക്കുന്നു.ഇതിനിടയിൽ പല വീടുകളിലും കോവിഡ് മഹാമാരിയും അതോടൊപ്പം ലോക്ക്ഡൗൺ പ്രതിസന്ധിയും കൂടി കടന്നുവന്നപ്പോൾ പല വീടുകളിലും തങ്ങളുടെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാൻ പാടുപെടുകയാണ് പല രക്ഷിതാക്കളും..

നാലായിരതിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മലപ്പുറം ജില്ലയിലെ മികച്ച വിദ്യാഭ്യാസ നിലവാരമുള്ള ചേരുലാൽ ഹയർ സെകണ്ടറിസ്കൂളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്കൂളിലെ കുട്ടികൾക്ക് പഠനസൗകര്യങ്ങൾ സജീകരിക്കുവാനുള്ള ശ്രമത്തിലാണ് പ്രധാന അദ്ധ്യാപകൻഹുസൈൻ മാഷും പി ടി എ കമ്മിറ്റി ഭാരവാഹികളും..

ഈ ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രധാന അദ്ധ്യാപകനേയോ, പിടിഎ പ്രസിഡൻ്റിനേയോ ബദ്ധപ്പെടണമെന്നും ഭാരവാഹികൾ പറഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *