കുളമംഗലം മേഖലയിലെ 1200 വീടുകൾക്ക് ഭക്ഷ്യ കിറ്റൊരുക്കി മുസ്ലിം ലീഗ് മേഖല കമ്മിറ്റിയും ഗ്രീൻ പവർ സാംസ്കാരിക സമിതിയും

കുളമംഗലം മേഖലയിലെ 1200 വീടുകൾക്ക് ഭക്ഷ്യ കിറ്റൊരുക്കി മുസ്ലിം ലീഗ് മേഖല കമ്മിറ്റിയും ഗ്രീൻ പവർ സാംസ്കാരിക സമിതിയും

കോവിഡ് മഹാമാരി സാധാരക്കാരെ ദുരിത്തിലാഴ്ത്തിയപ്പോൾആശ്വാസമായി മുസ്ലിം ലീഗ് മേഖല കമ്മിറ്റി . മാസങ്ങൾ നീണ്ട ലോക്ക് ഡൗൺ കാരണം തൊഴിലില്ലാത്തതും തൊഴിലെടുക്കാൻ കഴിയാതെയും ഗൾഫ് പ്രതിസന്ധി കാരണവും പ്രയാസപ്പെടുന്ന മേഖലയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യ കിറ്റുമായി എത്തുകയാണ് മുസ്ലിം ലീഗ് .5 കിലോ പലവ്യജ്ഞനവും 5 കിലോ പച്ചക്കറിയും അടങ്ങുന്ന ഓരോ കിറ്റുകളാണ് ഓരോ വീട്ടിലും എത്തിക്കുന്നത്.
കിറ്റുകൾ കോട്ടക്കൽ നിയോജക മണ്ഡലം MLA യിൽ നിന്ന്
മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റൂബി ടീച്ചറും കൗൺസിലർ കളപ്പുലാൻ സിദ്ദീഖ് ഹാജിയും ഏറ്റ് വാങ്ങി. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.ഗഫൂർ മുൻസിപ്പൽ ലീഗ് പ്രസിഡന്റ് ടി.കെ. ആബിദലി, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. നാസർ മുൻസിപ്പൽ ലീഗ് സെക്രട്ടറി മുസ്തഫ മാസ്റ്റർ, ഗ്രീൻ പവർ സാംസ്കാരിക സമിതി പ്രസിഡന്റ് അസ്ലം പരയോടത്ത്, ജനറൽ സെക്രട്ടറി നിസാർ ,ഭാരവാഹികളായ ഫസൽ നാലകത്ത് , മൻസൂർ പി.ടി. കുഞ്ഞാപ്പുഹാജി, മുഹദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ 12 ലെ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.ടി. ബഷീർ, സെക്രട്ടറി ഹമീദ് ഹാജി
ഡിവിഷൻ 10 മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ബാസ്. പി.കെ, സെക്രട്ടറി സമീർ അഹ്സനി , ഡിവിഷൻ 11 മുസ്ലിം ലീഗ് പ്രസിഡന്റ് പാലാറ മാനു , സെക്രട്ടറി എം.പി സലീം, സി.കെ. സുലൈമാൻ , കുഞ്ഞാപ്പുഹാജി, മുഹമ്മദ് കുട്ടി ഹാജി, കെ. റഷീദ്, ടി.കെ.ഹനീഫ്, എം. മുത്തു തുടങ്ങി മേഖലയിലെ മുസ്ലിം ലീഗ് , യൂത്ത് ലീഗ്, MSF പ്രവർത്തകർ നേതൃ നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *