എൽ എൻ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ പ്രതിജ്ഞാ സദസ്സ്‌ സംഘടിപ്പിച്ചു.

എൽ എൻ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ പ്രതിജ്ഞാ സദസ്സ്‌ സംഘടിപ്പിച്ചു.

വൈലത്തൂർ : അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരി നിർമ്മാർജ്ജന സമിതി മലപ്പുറം വെസ്റ്റ്‌ ജില്ലാ കമ്മിറ്റി വൈലത്തൂരിൽ
ലഹരി വിരുദ്ധ പ്രതിജ്ഞാ സദസ്സ്‌ സംഘടിപ്പിച്ചു. ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ വർഷന്തോറും ലഹരി വിരുദ്ധ ദിനാചരണങ്ങൾ ആചരിക്കുന്നുണ്ടെങ്കിലും ലഹരിയുടെ ഉപയോഗത്തിൽ വൻ വർദ്ധനവ്‌ ഉണ്ടാവുന്നതിൽ സദസ്സ്‌ ആശങ്ക പ്രകടിപ്പിച്ചു. മലപ്പുറം വെസ്റ്റ്‌ ജില്ലാ പ്രസിഡണ്ട്‌ സി.കെ.എം ബാപ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു. ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന ജനറൽ സിക്രട്ടറി ഒ.കെ കുഞ്ഞിക്കോമു മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ലഹരി നിർമ്മാർജ്ജന യുവജന സമിതി സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡണ്ട്‌ മുഹ്സിൻ ബാബു ടി.പി.എം പ്രതിജ്ഞാ വാചകം ചൊല്ലി.എൽ.എൻ.എസ്‌ ജില്ലാ ജനറൽ സിക്രട്ടറി കോടിയിൽ അഷ്‌റഫ്‌, സ്വാഗത പ്രഭാഷണം നടത്തി പി.കെ മുയ്തീൻ കുട്ടി, ഇളയോടത്ത്‌ സുബൈർ ,എം കമ്മുക്കുട്ടി മൻസൂർ സി
കെ, സിദ്ധീക്ക്‌ എസ്‌.ടി.യു എന്നിവരും പ്രവർത്തകരും പങ്കെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *