ആർഎസ്എസിന്‍റെ ഹിന്ദുരാഷ്ട്ര വാദം ബിജെപിയുടെ മാനിഫെസ്റ്റോയിൽ ഇല്ല, മതേതരത്വത്തിന് എതിരായ ആക്രമണങ്ങളെ സഭ എതിർക്കും: കാതോലിക്കാ ബാവ

ആർഎസ്എസിന്‍റെ ഹിന്ദുരാഷ്ട്ര വാദം ബിജെപിയുടെ മാനിഫെസ്റ്റോയിൽ ഇല്ല, മതേതരത്വത്തിന് എതിരായ ആക്രമണങ്ങളെ സഭ എതിർക്കും: കാതോലിക്കാ ബാവ

മതേതരത്വത്തിന് എതിരായ ആക്രമണങ്ങളെ സഭ എതിർക്കുമെന്ന് മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ. മതേതരത്വം ഇന്ത്യയുടെ ആത്മാവാണ്. ആർഎസ്എസിന്‍റെ ഹിന്ദുരാഷ്ട്ര വാദം ബിജെപിയുടെ മാനിഫെസ്റ്റോയിൽ ഇല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒരേ നിലപാടാണുള്ളതെന്നും കാതോലിക്കാ ബാവ മീഡിയവൺ എഡിറ്റോറിയൽ അഭിമുഖത്തിൽ പറഞ്ഞു. മതേതരത്വത്തിന് എതിരായ നിലപാട് ഒരു സര്‍ക്കാരിനും ഇന്ത്യയില്‍ എടുക്കാന്‍ കഴിയില്ല. മോദി ഗവണ്‍മെന്‍റ് ആയാലും ഇനി മുസ്‍ലിം ഗവണ്‍മെന്‍റ് വന്നാലും മതേതരത്വത്തിന് എതിരായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ ഭരണഘടന സമ്മതിക്കുന്നില്ല. അങ്ങനെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഭരണഘടനക്കും ഇന്ത്യയുടെ മതേതരത്വത്തിനും എതിരാണത്. സഭ നിശ്ചയമായും മതേതരത്വത്തിനെതിരായ ആക്രമണങ്ങളെ അപലപിക്കുക തന്നെ ചെയ്യും. പരസ്പരം ബഹുമാനിക്കാനും ആദരിക്കാനുമുള്ള സാഹചര്യമാണ് മതേതര രാഷ്ട്രമായ ഇന്ത്യയിലുള്ളതെന്നും കാതോലിക്കാബാവ പറഞ്ഞു.

ഭാതർക്കത്തിൽ സുപ്രീംകോടതി വിധിക്ക് മുകളിൽ വേറെ നിയമം സാധ്യമല്ലെന്നും കാതോലിക്കാ ബാവ മീഡിയവണിനോട് പറഞ്ഞു. ശേഷിക്കുന്ന പള്ളികൾ കൈമാറാൻ എത്രകാലവും കാത്തിരിക്കാൻ തയ്യാറാണ്. സർക്കാരിൽ പൂർണവിശ്വാസമുണ്ട്. സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും മറുവിഭാഗം വിധിയെ മാനിക്കണമെന്നും കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *