ഐ.ആർ.സി.ടി.സിയുടെ രാമായണ യാത്ര ഇന്നുമുതൽ

ഐ.ആർ.സി.ടി.സിയുടെ രാമായണ യാത്ര ഇന്നുമുതൽ

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) നടത്തുന്ന രാമയണ യാത്ര ഇന്നുമുതൽ. 'ദേഖോ അപ്നാ ദേശ്' ഡീലക്‌സ് എസി. ടൂറിസ്റ്റ് ട്രെയിൻ ഡൽഹി സഫ്ദർജംഗ് സ്റ്റേഷനിൽ നിന്ന് ഇന്ന് പുറപ്പെടും. പുറപ്പെട്ട് 17ാം ദിവസം ഡൽഹിയിൽ തിരിച്ചെത്തുന്ന യാത്രയിൽ 7500 കിലോമീറ്ററാണ് യാത്രക്കാർ സഞ്ചരിക്കുക. ഫസ്റ്റ് ക്ലാസ് എസിക്ക് 1,02,095 രൂപയും സെക്കൻഡ് ക്ലാസ് എസിക്ക് 82,950 രൂപയുമാണ് ഈടാക്കുന്നത്. എസി ക്ലാസ് മാത്രമാണ് ട്രെയിനിലുണ്ടാകുക. എസി ഹോട്ടലുകളിൽ താമസം, വെജ് ഭക്ഷണം, മറ്റു യാത്രകൾക്ക്‌ എസി വാഹനം, ട്രാവൽ ഇൻഷ്വൂറൻസ്, ഐ.ആർ.സി.ടി.സി ടൂർ മാനേജർമാരുടെ സേവനം തുടങ്ങിയ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാകും.

Share

Leave a Reply

Your email address will not be published. Required fields are marked *