പാചക വാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ ആറു ഇതര സംസ്ഥാന തൊഴിലാളികൾക്കു പരിക്ക്: നാല് പേരുടെ നില ഗുരുതരം

പാചക വാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ ആറു ഇതര സംസ്ഥാന തൊഴിലാളികൾക്കു പരിക്ക്: നാല് പേരുടെ നില ഗുരുതരം

വളാഞ്ചേരി: കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിണ്ടറിൽ നിന്നും പാചക വാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ
ആറു ഇതര സംസ്ഥാന തൊഴിലാളികൾക്കു പരിക്കേറ്റു.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) ,മഷീദുൽഷൈക്ക്, ഷഹീൽ (27), ഇoറാൻ (48), വീർവൽ അസ്ലം (30), ഗോപ്രോകുൽ (30) എന്നിവർക്കാണ് പരിക്ക്.

ഇന്ന് രാത്രി എട്ടു മണിക്കാണു അപകടം. ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ക്യാമ്പിലാണ് അപകടം. അപകടം നടന്നയുടനെ പരിക്കേറ്റവരെ നാട്ടുകാർ വളാഞ്ചേരി സി എച്ച് ആസ്പത്രിയിലും നടക്കാവിൽ ആസ്പത്രിയിലും എത്തിച്ചെങ്കിലും പരിക്കു ഗുരുതരമായതിനാൽ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

Share

Leave a Reply

Your email address will not be published. Required fields are marked *