ഹയർ സെക്കണ്ടറി സീറ്റുകൾ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തണൽ സി കെ പാറ നിവേദനം നൽകി.

ഹയർ സെക്കണ്ടറി സീറ്റുകൾ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തണൽ സി കെ പാറ നിവേദനം നൽകി.

എടയൂർ:സംസ്ഥാനത്തെ വളരെ ഭൂരിപക്ഷം വരുന്ന കുട്ടികൾക്ക് ഹയർ സെക്കണ്ടറി പ്രവേശനം ലഭിക്കാതിരിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാർ അനുവദിച്ച അധിക സീറ്റുകൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നമ്മുടെ പഞ്ചായത്തിലെ ഏക പൊതു വിദ്യാഭ്യാസ ഹയർ സെക്കണ്ടറി സ്കൂളായ  ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ മാവണ്ടിയൂർ പ്രിൻസിപ്പൾ നവാസ് മാസ്റ്റർക്ക് തണൽ കലാ സാംസ്കാരിക വേദി സി കെ പാറ നിവേദനം നൽകി. തണൽ പ്രവർത്തകരായ അബുബക്കർ സിദ്ധിക്ക് ഹുദവി, അബ്ദുൽ റഷീദ് ഹുദവി തുടങ്ങിയവർ സ്കൂൾ അധികൃതരുമായി ചർച്ച നടത്തി  പ്രസ്തുത സീറ്റുകൾ ഏറ്റെടുക്കുന്നതിന് സത്വര നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *