മുസ്‌ലിം യൂത്ത് ലീഗ് സംഘടനാ രംഗത്ത് ശ്രദ്ധേയമായി സംവേദന യാത്ര

മുസ്‌ലിം യൂത്ത് ലീഗ് സംഘടനാ രംഗത്ത് ശ്രദ്ധേയമായി സംവേദന യാത്ര

വളാഞ്ചേരി : സംഘടനാ രംഗത്ത് ശ്രദ്ധേയമായി മുസ്‌ലിം യൂത്ത് ലീഗ് സംവേദന യാത്ര മുന്നേറുന്നു. 'പുതിയ കാലം പുതിയ വിചാരം ' എന്ന മുദ്രാവാക്യവുമായി 'ചിറക് ' സംഘടനാ ക്യാമ്പയിന്റെ ഭാഗമായാണ് സംവേദന യാത്ര നടത്തുന്നത്. ഒക്ടോബർ 24 ന് നിലമ്പൂർ നിയോജകമണ്ഡലത്തിലെ വഴിക്കടവിൽ നിന്നും ആരംഭിച്ച് നവംബർ 14 ന് പൊന്നാനിയിൽ സംവേദനയാത്ര അവസാനിക്കുo . 16-ാം ദിവസത്തിലാണ് സംവേദന യാത്ര വളാഞ്ചേരിയിലെത്തിയത്. കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംവേദന യാത്രയിൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലേയും മാറാക്കര പഞ്ചായത്തിലേയും യൂണിറ്റ് പ്രസിഡന്റ് / ജനറൽ സെക്രട്ടറിമാർ , പഞ്ചായത്ത് ഭാരവാഹികൾ എന്നിവരുമായി സംവദിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, ട്രഷറർ ബാവ വിസപ്പടി, ഭാരവാഹികളായ ഗുലാം ഹസൻ ആലംഗീർ , സലാം ആതവനാട് , നിസാജ് എടപ്പറ്റ , ഷെരീഫ് വടക്കയിൽ
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.കെ. ആബിദലി, ജനറൽ സെക്രട്ടി സലാം വളാഞ്ചേരി, മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.പി.പി ഹമീദ്, ജനറൽ സെക്രട്ടറി ടി ഷാജഹാൻ, പി.ടി. അനസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.


മുസ്ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി
ജുനൈദ് പാമ്പലത്ത് അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി പതാക ഉയർത്തി. വളാഞ്ചേരി മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സി.എം. റിയാസ്, സ്വാഗതവും ജനറൽ സെക്രട്ടറി മുജീബ് വാലാസി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *