ഇതര മതത്തിൽ പെട്ട പെൺകുട്ടിയെ തട്ടി കൊണ്ട് പോയ കേസിൽ 22വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഇതര മതത്തിൽ പെട്ട പെൺകുട്ടിയെ തട്ടി കൊണ്ട് പോയ കേസിൽ 22വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഇതര മതത്തിൽ പെട്ട പെൺകുട്ടിയെ തട്ടി കൊണ്ട് പോയ കേസിൽ 22വർഷത്തിന് ശേഷം പ്രതി പിടിയിൽ ഇടുക്കി കട്ടപ്പന സ്വദേശി താഴത്ത് ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരിയെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്.
1999 കളിൽ കടകശ്ശേരി സുബ്രമണ്യ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു പിടിയിലായ പ്രതി. ഇയാളുടെ അളിയനും കോട്ടയം സ്വദേശി തിയത്ത് ഇല്ലം ഹരികുമാർ നമ്പൂതിരിയാണ് യുവതി തട്ടികൊണ്ട് പോയിരുന്നത്.ഈ കേസിൽ കൂട്ടു പ്രതിയാണ് പിടിയിലായ ഹരികൃഷ്ണൻ നമ്പൂതിരി.കേസ് തീർന്നിരുന്നെങ്കിലും കുറ്റിപ്പുറത്ത് നിന്നും പോയ പ്രതി പിന്നീട് കോടതിയിൽ ഹാജരാകാതെ മാറിനടക്കുകയായിരുന്നു. മറ്റു ജില്ലകളിൽ അമ്പലങ്ങളിൽ ശാന്തിക്കാരനായ ഇയാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന്റെ പിടികിട്ടാപുള്ളികളെ പിടികൂടാനുള്ള പ്രത്യേക നീക്കത്തിന്റെ ഭാഗമായാണ് ഇയാളെ കണ്ടെത്താൻ കഴിഞ്ഞെതെന്ന് കുറ്റിപ്പുറം എസ എച് ഒ ശശീന്ദ്രൻ മേലയിൽ പറഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *