നവീകരണം പൂർത്തീകരിച്ച നിളയോരം പാർക്ക് ഉദ്ഘാടനം 26 സ്വാഗത സംഘം യോഗം ചേർന്നു

നവീകരണം പൂർത്തീകരിച്ച നിളയോരം പാർക്ക് ഉദ്ഘാടനം 26 സ്വാഗത സംഘം യോഗം ചേർന്നു

നവീകരണം പൂർത്തീകരിച്ച
കുറ്റിപ്പുറം നിളയോരം പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച സ്വാഗത സംഘ രൂപീകരണം പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുറ്റിപ്പുറം: ടൗണിനോട് ചേർന്ന് ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിളയോരം പാർക്ക്
രണ്ടാം ഘട്ട നവീകരണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി.
പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശുപാർശ പ്രകാരം
ടൂറിസം വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് പാർക്കിന്റെ രണ്ടാം ഘട്ടമായി വിവിധ നവീകരണ പ്രവൃത്തികൾ നടന്നത്.
നിർമ്മിതികേന്ദ്രയുടെ മേൽനോട്ടച്ചുമതലയിലാണ് പദ്ധതി നിർവ്വഹണം
നടന്നത്.


നവംബർ 26 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാർക്ക് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ മുന്നോടിയായി നിളയോരം പാർക്കിൽ ചേർന്ന സ്വാഗത സംഘം യോഗം
പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ,

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പരപ്പാര സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഇ. സഹീർ മാസ്റ്റർ,
ബഷീർ പാറക്കൽ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പത്‌മകുമാർ കെ.കെ,
പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് അഷ്റഫ് അലി,
സി.കെ.ജയകുമാർ ,
ബേബി ,വി.പി റിജിത ഷലീജ് ,സുലൈഖ, അബൂബക്കർ, കെ.ടി.ഹമീദ്, വേലായുധൻ എം.വി , സാബ കരീം, ഷാനിബ, റൊസീന,സക്കീർ മൂടാൽ , നസീറ,റമീന
ടെക്നോ ആർക്കിടെക്ചർ വിജയകുമാർ , പാർക്ക് മാനേജർ മോനുട്ടി പൊയിലിശ്ശേരി , സി. മൊയ്തീൻകുട്ടി,
എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം എം.എൽ.എ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നവീകരണത്തിന്റെ അന്തിമ പ്രവൃത്തികൾ വിലയിരുത്തി.


പാർക്ക് നവീകരണങ്ങളുടെ ഭാഗമായി
ഡിജിറ്റൽ ലൈബ്രറി,ഗെയിം സോൺ, ഫൗണ്ടൻ, വാട്ടർബോഡി, പ്രവേശന കവാടം, റെയിൻ ഷെൽട്ടർ, നടപ്പാത,
കിയോസ്കുകൾ ( ഷോപ്പുകൾ ) എന്നിവയാണ് പ്രധാനമായും നടപ്പിലാക്കിയത് .കിഡ്സ് അഡ്വഞ്ചർ പാർക്കിനായുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.

.

Share

Leave a Reply

Your email address will not be published. Required fields are marked *