കുട്ടിപ്പട്ടുറുമാൽ താരങ്ങൾ അണിനിരക്കുന്ന ഇശ്ഖിയാന 2.O വ്യാഴാഴ്ച

കുട്ടിപ്പട്ടുറുമാൽ താരങ്ങൾ അണിനിരക്കുന്ന ഇശ്ഖിയാന 2.O വ്യാഴാഴ്ച

ആതവനാട്: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക വനിതാ കോളേജ് വിദ്യാർഥി യൂണിയ൯ സംഘടിപ്പിക്കുന്ന ഇശ്ഖിയാന 2.O അരങ്ങേറാൻ ഇനി രണ്ടു നാൾ മാത്രം.

നവംബര്‍ 18 വ്യാഴാഴ്ച കാട്ടിലങ്ങാടി കോളേജ് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ചുനടക്കുന്ന പരിപാടിയിൽ കുട്ടിപ്പട്ടുറുമാൽ താരമായ ഫാത്തിമ അ൯ഷി, 'റഹീമു൯ അലീമു൯'-ഫെയിം ഹിദ സക്കീർ, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ താരങ്ങളായ റിഫ & നിദ സക്കീർ(നിലമ്പൂർ സിസ്റ്റേഴ്സ്)  എന്നിവര്‍ക്കൊപ്പം ശിഹാബ് തങ്ങള്‍ കോളേജിലെ ഇശ്ഖിയാന ട്രൂപ്പും  ഒത്തുചേരുന്നു.

ഇശ്ഖിന്റെ ഇശൽഗീതികളിലൂടെ വിഭിന്ന സംസ്കാരശീലുകളെ അടുത്തറിയാനും പ്രവാചകദ൪ശനങ്ങളെ അനുഭവവേദ്യമാക്കാനും  ഇടമൊരുക്കുന്ന  ഇശൽസദസ്സാണ് വിദ്യാർത്ഥി യൂണിയ൯ ഫീനിക്സ് ഒരുക്കുന്ന ഇശ്ഖിയാന 2.O.

ഖവ്വാലി, നഅ്ത്, വിരുത്തം, സൂഫിയാന കലാം, മാപ്പിളപ്പാട്ട് തുടങ്ങി കലാവൈവിധ്യങ്ങളുടെ ഹൃദ്യവിരുന്നായാണ് ഇശ്ഖിയാന 2.O വിഭാവനം ചെയ്തിരിക്കുന്നത്.

2019 അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥി യൂണിയ൯ 'പ്രഗതി' സംഘടിപ്പിച്ച ഇശ്ഖിയാനയുടെ രണ്ടാം പതിപ്പാണ് വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെ അരങ്ങേറുന്ന ഇശൽസദസ്സ്.

Share

Leave a Reply

Your email address will not be published. Required fields are marked *